പച്ച മനുഷ്യനാണ്

 എപ്പോഴെങ്കിലും നിങ്ങളുടെ ചിന്തകൾക്കനുസരിച്ച് മരച്ചില്ലകൾ കാറ്റത്തുലയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? 

മനസ്സിന്റെ പ്രതിബിംഭം പോലെ. 

നിങ്ങളുടെ കണ്ണുനീർ തുള്ളികളുടെ താളത്തിൽ മഴ പെയ്തിട്ടുണ്ടോ ? 

ആകാശം കണ്ണുകൾ ആവും പോലെ. 

ചിത്രശലഭത്തിൻ ചിറകടിപോലെ ഹൃദയം തുടിക്കുന്നുണ്ടോ ? 

വിരഹ വേദന ഏറ്റ പോലെ? 


എങ്കിൽ, നിങ്ങളൊരു പച്ച മനുഷ്യനാണ്!

Comments

Popular posts from this blog

In Memory of a Fruitful Day

രാത്രി

The Futility of Loss: A Review of Madhavikutty's "Nashtapetta Neelambari"