സർപ്പദംശം

കാരുണ്യമില്ലാ തിരക്കിനിടയിൽ സർഗാത്മകതയ്ക്ക് സർപ്പദംശനമേറ്റു. 

മഷിനിറച്ച കുപ്പി ഉടഞ്ഞൊഴുകും പോലെ, 

പ്രതിഭയിൽ വിഷത്തിന്റെ നീലിമ പടർന്നു. 

ആദ്യം ചിന്തകൾ മരിച്ചു.

ഒടുക്കം വാക്കുകളും.

യന്ത്ര നരകത്തിലേക്ക് ഇതാ തള്ളിയിടപ്പെടുന്നു. 


യന്ത്ര നരകത്തിൽ മനുഷ്യരില്ല.

സഹൃദയരില്ല.

വാക്കുകൾ കേവലം കുത്തി വരകൾ, കരടുകൾ . 

യുദ്ധത്തിനിടയിൽ മുള്ള് കൊണ്ട് പൊടിയുന്ന ചോരയ്ക്ക് എന്ത് വില?

യന്ത്രങ്ങളിൽ വിഷ സർപ്പങ്ങൾ !

ഭൂമിയിൽ നിന്നും മനുഷ്യന് പതനം !

വികാരം - വിചാരം ലവലേശമില്ലാ ലോകത്തേക്ക്. 

പക്ഷേ, സർഗാത്മകതയുടെ ലോകം വാഗ്ദാനം ചെയ്യുന്ന മതഗ്രന്ഥങ്ങൾ അവിടെയുണ്ടാവാതിരിക്കട്ടെ ...

പ്രതീക്ഷയ്ക്ക് വംശനാശം ഭവിക്കട്ടെ!

Comments

Popular posts from this blog

In Memory of a Fruitful Day

രാത്രി

The Futility of Loss: A Review of Madhavikutty's "Nashtapetta Neelambari"